വടകര:സൗഹൃദങ്ങളാണ് പുതിയ കാലത്തിന്റെ ശക്തിയെന്ന് പ്രശസ്ത കഥാകൃത്ത് വി.ആർ സുധീഷ്. എന്നും നിലനിൽക്കുന്നവയാണ് സുഹൃത്ബന്ധങ്ങൾ. അതുകൊണ്ട് തന്നെയാണ് പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മകളുടെ പ്രസക്തി ഏറുന്നതെന്നും വടകര ബി.ഇ.എം.എച്ച്.എസ് എസ് 1995 XD ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമവും അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും വടകര IMA ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.അഡ്വ: അനൂപ് കെ.ബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സീമ വി, നിവേദ് ടി എൻ , നിഷ.കെ എം, ജിമേഷ് , സുമേഷ് എന്നിവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








