ന്യൂഡല്‍ഹി: ഇന്ത്യൻ ജനാധിപത്യ സംവിധാനം ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന് പോവുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിലാണ് സോണിയയുടെ വിമര്‍ശനം.
ഭരണഘടനക്ക് നേരെ ആസൂത്രിത അക്രമം നടക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ താല്പര്യം ലാഭം മാത്രം നോക്കി പ്രവർത്തിക്കുന്ന കുത്തകകകൾക്ക് മുന്നിൽ വിലപ്പനക്ക് വെച്ച സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
ദളിതർക്ക് നേരെയുള്ള അതിക്രമങ്ങൾ പാരമ്യതയിലെത്തി, ബലാൽസംഘത്തിന് ഇരയാവുന്നവരെ സംരക്ഷിക്കുന്നതിന് പകരം ബിജെപി സർക്കാർ പ്രതികളുടെ കൂടെ നിൽക്കുകയാണ്. അധസ്ഥിത വർഗം വീണ്ടും അടിച്ചമർത്തപ്പെടുകയാണെന്നും അവർ പറഞ്ഞു. ഇതാണോ പുതിയ ധർമ രാജ്യമെന്നും സോണിയ ഗാന്ധി ചോദിച്ചു.
“ജനങ്ങളെ സേവിക്കുക എന്നതാണ് അടിസ്ഥാനപരമായി നമ്മുടെ ഉത്തരവാദിത്തം. ഇന്ന് ജനാധിപത്യം ഒരു മോശം ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഇരകളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ കൂടുതല്‍ ഇടപെടണം. അവരെ സഹായിക്കണം.” – സോണിയ കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ഥിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.