തിരുവനന്തപുരം ∙ ചിറയിന്‍കീഴിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയതിനു പിന്നാലെ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെതിരായ ആരോപണം നിഷേധിച്ച് കുടുംബം. അർജുൻ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്നും ഒരു വര്‍ഷത്തിലേറെയായി ഇരുവരും തമ്മില്‍ സ്നേഹത്തിലായിരുന്നെന്നും അർജുന്റെ വീട്ടുകാര്‍ അറിയിച്ചു. തുടർന്ന് ആരോപണം ഉയര്‍ന്നതോടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ അർജുൻ ഇതുവരെ തിരിച്ചെത്തിയില്ലെന്നും അവർ പറഞ്ഞു
ചിറയിൻകീഴ് കൂന്തള്ളൂർ പനച്ചുവിളാകം വീട്ടിൽ രാജീവ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ രാഖിശ്രീയെ (ദേവു–16) ശനിയാഴ്ച വൈകിട്ടോടെയാണു സ്വന്തം വീടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടി വിജയിച്ചതിന്റെ പിറ്റേദിവസമാണ് രാഖിശ്രീ ജീവനൊടുക്കിയത്. നാട്ടുകാരനായ അര്ജുന് എന്ന യുവാവ് പിന്തുടര്ന്ന് ശല്യപ്പെടുത്തിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് വീട്ടുകാരുടെ പരാതി.
എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിവരം അറിഞ്ഞതു മുതല്‍ മരണത്തിനു തൊട്ടുമുന്‍പ് വരെയുള്ള കാര്യങ്ങള്‍ വരെ അര്‍ജുനെ രാഖിശ്രീ വാട്സാപ്പിൽ അറിയിച്ചിരുന്നു. അര്‍ജുനുമായുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞതിലെ വിഷമമാണ് അവസാനമായി അയച്ച സന്ദേശമെന്നും കുടുംബം പറഞ്ഞു. ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീന്‍ഷോടും അര്‍ജുന്റെ കുടുംബം പൊലീസിന് കൈമാറി. അസ്വാഭാവിക മരണത്തിനാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തിട്ടുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








