ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കും. അത്തരത്തില്‍ വ്യത്യസ്തമായ വഴിയിലൂടെ പണം സമ്പാദിച്ച് തന്റെ കടങ്ങള്‍ എല്ലാം വീട്ടുകയും പുതിയ ഒരു ഫ്ളാറ്റ് സ്വന്തമാക്കുകയും ചെയ്തിരിക്കുകയാണ് ലതീഷ ജോണ്‍സ് എന്ന ഇംഗ്ലീഷ് യുവതി.
സ്വന്തം ഉമിനീര് കുപ്പിയിലാക്കി വിറ്റാണ് ലതീഷ തന്റെ 11 ലക്ഷം രൂപയുടെ കടം വീട്ടിയത്. ഇതിനൊപ്പം തന്റെ വെട്ടിയ കാല്‍നഖത്തിന്റെ കഷ്ണങ്ങളും ഒരാഴ്ച്ചയോളം ഉപയോഗിച്ച ബെഡ്ഷീറ്റുകളും വില്‍ക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. ഇതുവഴി മാസം 41 ലക്ഷം രൂപയാണ് താന്‍ സമ്പാദിക്കുന്നതെന്നും ഇവർ പറയുന്നു . ഡോക്ടര്‍ ആകണമെന്നായിരുന്നു ലതീഷയുടെ സ്വപ്നം. ഇതിനായി യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ സയന്‍സ് പഠിക്കാനും തുടങ്ങി. പാര്‍ട്ട് ടൈം ആയി മാഞ്ചസ്റ്ററിലെ ടെസ്കോയില്‍ ജോലി ചെയ്തു. പഠനത്തിനുള്ള പൈസ കണ്ടെത്താനായിരുന്നു ഇത്. എന്നാല്‍ വീട്ടുകാര്‍ നല്‍കാനുള്ള പണം ആവശ്യപ്പെട്ട് ആളുകള്‍ വന്നതോടെ ലതീഷ പുതിയ ബിസിനസ് കണ്ടെത്തുകയായിരുന്നു.
തന്റെ ഉമിനീര് ആദ്യമായി ഒരാള്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് അത് വിശ്വസിക്കാനായില്ലെന്ന് ലതീഷ വ്യക്തമാക്കുന്നു. തമാശയാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് കാര്യത്തിന്റെ ഗൗരവം മനസിലായത്. അന്ന് എത്ര പൈസ ചോദിക്കണം എന്നതിനെ കുറിച്ച് ധാരണ ഇല്ലായിരുന്നു. ആദ്യമായി കിട്ടിയത് 30,000 രൂപയാണ്. ലതീഷ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.