എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ വീഴ്ച ഉണ്ടായെന്ന് വെളിപ്പെടുത്തൽ. കൊവിഡ് രോഗി മരിച്ചത് ചികിത്സാ വീഴ്ച മൂലമാണെന്ന് നഴ്സിംഗ് ഓഫീസർ വെളിപ്പെടുത്ത ടെലിഫോൺ സംഭാഷണം പുറത്തുവന്നു.
ഫോർട്ട് കൊച്ചി സ്വദേശിയായ സി കെ ഹാരിസ് ഓക്സിജന്റെ അഭാവം മൂലമാണ് മരിച്ചതെന്ന് സംഭാഷണത്തിൽ പറയുന്നു. വെന്റിലേറ്റർ ട്യൂബുകൾ വേറിട്ടു കിടക്കുന്നതായി ശ്രദ്ധയിൽപ്പെടാതിരുന്നതാണ് മരണകാരണം. രോഗിയെ വെന്റിലേറ്ററിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ സാധിക്കാമായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചതെന്നും സംഭാഷണത്തിൽ വ്യക്തമാക്കുന്നു.
പല രോഗികളുടേയും ഓക്സിജൻ മാസ്ക് പോലും ശരിയായിട്ടല്ല വയ്ക്കുന്നത്. ചെറിയ വീഴ്ച കൊണ്ട് പല രോഗികളും മരിച്ചിട്ടുണ്ട്. ഡോക്ടർമാർ സംരക്ഷിച്ചതുകൊണ്ടാണ് നടപടിയുണ്ടാകാതിരുന്നത്. ഇതിന് മുൻപും മെഡിക്കൽ പിശക്ണ്ടായിട്ടുണ്ടെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.