തേനി: അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയ്ക്കടുത്ത്. സിഗ്നല്‍ പ്രകാരം കൂതനച്ചി വനാതിര്‍ത്തയിലുള്ള ജനവാസ മേഖലയ്ക്ക് അടുത്താണ് നിലവില്‍ ആന. ജനവാസമേഖലയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ വരെ ആന എത്തിയെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് കേരള-തമിഴ്‌നാട് വനംവകുപ്പുകള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി കൂതനാച്ചിയിലെ തോട്ടത്തില്‍ അരിക്കൊമ്പന്‍ ഇറങ്ങിയതായാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്. വനംവകുപ്പും ആനയെ കണ്ടതായി സ്ഥിരീകരിക്കുന്നുണ്ട്. പിന്നീട് ആന കാട്ടിലേക്ക് കയറിയെന്നാണ് വിവരം.നിലവില്‍ ആന നില്‍ക്കുന്ന പ്രദേശത്തേക്ക് ജനങ്ങളെ കയറ്റി വിടുന്നതിന് നിയന്ത്രണമുണ്ട്. കൃഷിമേഖലയാണ് ഈ പ്രദേശം. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെയും വനംവകുപ്പും പോലീസും ചേര്‍ന്ന് തടഞ്ഞിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









