കണ്ണൂരിൽ ട്രെയിനിൽ തീ പിടിച്ച സംഭവത്തിൽ ഫോറൻസിക് പരിശോധന തുടരുന്നു. പരിശോധനയിൽ കോച്ചിന് അകത്തു നിന്ന് കല്ല് കണ്ടെത്തി. വിൻഡോ ഗ്ലാസ് പൊളിച്ച ഭാഗത്താണ് കല്ല് ഉണ്ടായിരുന്നത്. ഇന്റലിജന്റ്സ് ബ്യൂറോ അഡീഷ്ണൽ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പരിശോധനയിൽ ട്രെയിനിന് അകത്ത് ആൾ കയറിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ശുചി മുറി തകർത്തു. കണ്ണാടി കുത്തിപ്പൊട്ടിക്കുകയും ക്ലോസറ്റിൽ കല്ല് ഇടുകയും ചെയ്തു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ബോഗി പരിശോധിച്ചു. അതിനിടെ, പൊലീസ് നായ മണം പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി.
ആസൂത്രിതമായി തീവെച്ചതാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതേസമയം, റെയിൽവേ അമിനിറ്റീസ് കമ്മറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് സ്ഥലം സന്ദർശിക്കുകയാണ്. സംഭവത്തിൽ എൻ ഐ എ വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്. എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ തന്നെയാണ് വീണ്ടും തീപിടിത്തം ഉണ്ടായിട്ടുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






