കൈക്കൂലിക്കേസിൽ ഇനി കയ്യോടെ പിടികൂടിയാൽ ആ ജീവനക്കാരനെ സർവീസിൽ നിന്ന് ഉടനെ പിരിച്ചുവിടണമെന്നു വിജിലൻസ് ശുപാർശ ആഭ്യന്തരവകുപ്പിനു കൈമാറി. ഇതുസംബന്ധിച്ചു വിജിലൻസിന്റെ ശുപാർശ മുഖ്യമന്ത്രിയുടെ അനുമതിയോടെ ചീഫ്സെക്രട്ടറിക്കും കൈമാറി. കയ്യോടെ പിടികൂടപ്പെടുന്നവർ സസ്പെൻഷനിലാകുമെങ്കിലും 3 മാസം കഴിഞ്ഞു തിരിച്ചുകയറി അതേ ഓഫിസിൽ ഇരുന്നു വർഷങ്ങളോളം കൈക്കൂലി വാങ്ങുന്ന പരാതികൾ വിജിലൻസിനു ലഭിക്കുന്നുമുണ്ട്.
കഴിഞ്ഞ ദിവസം പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാർ ചില്ലറപ്പൈസ പോലും ഓഫിസിൽ വരുന്നവരിൽ നിന്നു കണക്കു പറഞ്ഞു വാങ്ങിയെന്നാണു വിജിലൻസിന്റെ റിപ്പോർട്ട്. 17 കിലോ നാണയങ്ങളാണ് ഇൗ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








