തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നും സ്വയംഭോഗം ചെയ്തെന്നുമുള്ള പരാതിയിൽ അറസ്റ്റിലായ സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ . ആലുവ സബ് ജയിലിൽ നിന്ന് സവാദ് പുറത്തിറങ്ങുമ്പോൾ മാലയിട്ട് സ്വീകരിക്കുമെന്നും ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി സവാദിനെതിരെ കള്ളപ്പരാതി നൽകിയതെന്ന് അസോസിയേഷൻ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.
യുവതി പ്രചരിപ്പിച്ച വിഡിയോയിൽ യുവാവ് മോശം കാര്യങ്ങൾ ചെയ്തതിന് തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ സുഹൃത്തുക്കളും ഇതെല്ലാം നാടകമാണെന്ന് തന്നോട് പറഞ്ഞു. യുവതിക്കെതിരെ പരാതി നൽകിയ ശേഷം നിരവധി ഭീഷണി കോളുകൾ വരുന്നതായും അജിത് കുമാർ പറഞ്ഞു. അതെ സമയം അറസ്റ്റിലായ സവാദിന് ജാമ്യം ലഭിച്ചു. ഇയാൾ നാളെ ജയില്‍ മോചിതനാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









