ആലപ്പുഴ: മാവേലിക്കരയിൽ പിതാവ് വെട്ടിക്കൊലപ്പെടുത്തിയ ആറ് വയസ്സുകാരിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. നക്ഷത്രയ്ക്ക് വെട്ടേറ്റത് നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്ത് .ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
ബുധനാഴ്ച രാത്രി ഏഴരയോടെയാണു ആറുവയസ്സുകാരി നക്ഷത്രയെ അച്ഛൻ ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. നക്ഷത്രയെ ഒരു തവണ വെട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുറിവിന് പത്ത് സെന്റീമീറ്ററോളം ആഴമുണ്ട്. തലയ്ക്ക് പിന്നിൽ നിന്ന് വായയുടെ ഉൾഭാഗം വരെ മുറിഞ്ഞു. ഇരു ചെവികളും രണ്ട് കഷ്ണങ്ങളായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. മൂർച്ഛയേറിയ ആയുധമാണ് ഇയാൾ ഉപയോഗിച്ചതെന്നാണ് വ്യക്തമാകുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








