ദില്ലി: ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് മരണം. ഭുജിൽ കനത്ത കാറ്റിൽ മതിൽ ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. രാജ്കോട്ടിൽ ബൈക്കിൽ മരം വീണ് യുവതി മരിച്ചു. അതെ സമയം കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കുമെന്നും അറിയിപ്പുണ്ട്. ബിപോർജോയ് ചുഴലിക്കാറ്റ് രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിദേശ പൗരന്മാരെ ഒഴിപ്പിച്ചു. വിദേശികൾ ഉൾപ്പെടെ അൻപത് പേരെ കരയ്ക്ക് എത്തിച്ചു.
ബിപോർജോയ് അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്നും ഗുജറാത്ത് – പാകിസ്ഥാൻ തീരത്തേക്ക് നീങ്ങുന്നുവെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്. അതേസമയം, 2023 ജൂൺ 11 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കി മീവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യകയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.