മടവൂരിലെ പുതുക്കുടി ശരീഫ് മാസ്റ്റർ മരണപ്പെട്ടത് പൊതുനിരത്തിലെ മരം പൊട്ടി വീണത് കാരണമായാണ്.
അപകടാവസ്ഥയിൽ പൊതുനിരത്തിലേക്ക് ചാഞ്ഞു നിൽനിൽക്കുന്ന മരംമുറിച്ച് മാറ്റണമെന്ന് നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിട്ടും തദ്ദേശ ഭരണകൂടം ഒന്നും ചെയ്തില്ല. സ്കൂളിലേക്കുള്ള യാത്രക്കിടയിലാണ് അപകടമുണ്ടായത്. ഔദ്യോഗിക കൃത്യനിർവ്വഹണ ത്തിന്നിടയിൽ അപകടമരണമുണ്ടായതിനാലും തദ്ദേശഭരണകൂടത്തിൻ്റെ അനാസ്ഥ ഉണ്ടായത് കൊണ്ടും പരേതൻ്റെ കുടുംബത്തിന്ന് സഹായധനം നൽകാൻ സർക്കാറിന്ന് ബാദ്ധ്യതയുണ്ട്. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കണം. സർക്കാർ എത്രയും വേഗം ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കിയേ മതിയാവൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








