പാലക്കാട്∙ അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ വീടിനോടു ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ സ്വദേശി മണികണ്ഠനാണ് (27) മരിച്ചത്. രാത്രി വീടിനു പുറത്തിറങ്ങിയപ്പോൾ കാട്ടുപന്നികൾ ആക്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വയറിൽ ആഴത്തിൽ കുത്തേറ്റ രീതിയിലുള്ള മുറിവുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
മൃതദേഹം അഗളി ആശുപത്രിയിലേക്കു മാറ്റി.യുവാവിന്റെ വയറിലുണ്ടായ മുറിവ് മരണശേഷം ഉണ്ടായതാണ്. മരണ ശേഷം വന്യമൃഗങ്ങൾ കടിച്ചുണ്ടായ മുറിവാകാനും സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷമെ സ്ഥിരീകരിക്കാനാകൂവെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








