പാലക്കാട് ∙ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ അട്ടപ്പാടി ഗവ. കോളജിൽ ഇന്റർവ്യൂവിനു പൂരിപ്പിച്ചുനൽകിയ അപേക്ഷാഫോമിൽ തന്നെ എറണാകുളം മഹാരാജാസ് കോളജിൽ 20 മാസത്തെ അധ്യാപന പരിചയമുണ്ടെന്ന് അവകാശപ്പെട്ടിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു.
20 മാസത്തിനു ശേഷം 2023 ജൂൺ രണ്ടിന് അട്ടപ്പാടിയിൽ നൽകിയ അപേക്ഷയിൽ, മഹാരാജാസിനു പുറമേ കാസർകോട് കരിന്തളം ഗവ. കോളജിൽ 10 മാസവും പത്തിരിപ്പാല ഗവ. കോളജിൽ 7 മാസവും ജോലി ചെയ്തിട്ടുണ്ടെന്നു പറയുന്നു. ഓരോ വർഷത്തെയും ജോലിപരിചയത്തിന് ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിൽ ഒരു മാർക്ക് വീതം പരമാവധി 5 മാർക്ക് ലഭിക്കും. മറ്റു യോഗ്യതകൾ ഉണ്ടായിട്ടും ഈ മാർക്കിനു വേണ്ടിയാകും വിദ്യ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നും പൊലീസ് കരുതുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








