തൃശ്ശൂർ പൂത്തോളിൽ മദ്യം കിട്ടാത്തതിന് തോക്കു ചൂണ്ടി ഭീഷണി. മദ്യ ശാലയിലെ ജീവനക്കാരനേയാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മദ്യം വാങ്ങാനായി നാലു യുവാക്കളെത്തി. കാർഡ് വഴി പണം നൽകാൻ ശ്രമിച്ചെങ്കിലും കാർഡ് പ്രവർത്തിച്ചില്ല. തുടർന്ന് മറ്റൊരു കാർഡുമായി വരാം എന്ന് പറഞ്ഞ് ഇവർ പോയി. ഇവർ തിരിച്ചു വന്നപ്പോൾ സമയം കഴിഞ്ഞതിനാൽ മദ്യം നൽകാനാകില്ലെന്ന് ജീവനക്കാർ പറഞ്ഞു. അപ്പോഴായിരുന്നു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയത് സംഭവത്തിന് പിന്നാലെ നാലുപേരെയും പോലീസ് കണ്ടെത്തി. പൊന്നാനി സ്വദേശി റഫീക്, പാലക്കാർട് സ്വദേശി അബ്ദുൾ നിയാസ്, കോഴിക്കോട് സ്വദേശി നിസാർ, ജെയ്സൺ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
സമയം കഴിഞ്ഞതിനാൽ മദ്യം നൽകാനാകില്ലെന്ന് ജീവനക്കാർ പറഞ്ഞു. അപ്പോഴായിരുന്നു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയത് സംഭവത്തിന് പിന്നാലെ നാലുപേരെയും പോലീസ് കണ്ടെത്തി. പൊന്നാനി സ്വദേശി റഫീക്, പാലക്കാർട് സ്വദേശി അബ്ദുൾ നിയാസ്, കോഴിക്കോട് സ്വദേശി നിസാർ, ജെയ്സൺ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








