തിരൂർ∙ ബസ് സ്റ്റാൻഡിന് സമീപം കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ. പറവണ്ണ സ്വദേശിയും കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയുമായ ആദം (49) ആണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. മൃതദേഹത്തിന് തൊട്ടടുത്തുനിന്ന് ചെങ്കൽ കണ്ടെത്തിയിട്ടുണ്ട്.
2018ൽ പറവണ്ണയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ആദം. ഇന്നു രാവിലെ ആറോടെ ബസ് സ്റ്റാൻഡ് പരിസരത്തെ കെട്ടിടവരാന്തയിലാണ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








