കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ മൊഴി നല്‍കാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്ന് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട മോന്‍സണ്‍ മാവുങ്കല്‍ കോടതിയില്‍. പുരാവസ്തു തട്ടിപ്പുകേസിലെ പരാതിക്കാരന്‍ അനൂപില്‍ നിന്നും വാങ്ങിയ 25 ലക്ഷം സുധാകരന്‍ നല്‍കാനാണെന്ന് പറയാന്‍ പോലീസ് പറഞ്ഞതായും മോന്‍സന്‍ കോടതിയില്‍ ആരോപിച്ചു.
കെ. സുധാകരന്റെ പേര് പറയുന്നതിനായി അന്വേഷണ ഉദ്യാസ്ഥർ സമ്മര്‍ദം ചെലുത്തിയെന്നാണ് മോന്‍സന്റെ ആരോപണം. പീഡനം നടന്ന സമയത്ത് കെ. സുധകരന്‍ അവിടെ ഉണ്ടായിരുന്നു എന്ന് മൊഴി നല്‍കാന്‍ പോക്‌സോ കേസിന്റെ അന്വേഷണത്തിനിടയില്‍ ആവശ്യപ്പെട്ടു. ഇതിന് പുറമെ അനൂപില്‍ നിന്ന് 25 ലക്ഷം വാങ്ങിയത് സുധാകരനെന്ന് പറയാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്നും മോൻസൺ കോടതിയിൽ പറഞ്ഞു. സുധാകരനെതിരെ മൊഴി നൽകിയില്ലെങ്കിൽ അതിന്റെ പ്രത്യാഖ്യാതം രൂക്ഷമായിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭാര്യയെ പറ്റി മോശമായ രീതിയിൽ സംസാരിച്ചു. അവശ്യമായ ഭക്ഷണം നൽകിയില്ലെന്നും മോൻസൺ കോടതിയെ അറിയിച്ചു. മോന്‍സന്റെ അഭിഭാഷകന്‍ ശ്രീജിത്താണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








