തൃശൂരിൽ കൈക്കൂലി കേസിൽ മുൻ വില്ലേജ് അസിസ്റ്റന്റിന് തടവ് ശിക്ഷ. ചളവറ വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന വി.ജെ വിൽസന് 2 വർഷം തടവും അമ്പതിനായിരം രൂപ പിഴയും തൃശൂർ വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. 2012 ൽ സർവ്വേ നമ്പരിലെ തെറ്റു തിരുത്താൻ 3000 കൈക്കൂലി ചോദിച്ചു.
2000 രൂപ വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരു മാസം അനുവദിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








