ശിവസേന വടകര പാർലമെൻറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവസേനയുടെ സ്ഥാപക ദിനം ആചരിച്ചു ഇതിനോട് അനുബന്ധിച്ച് പതാക ദിനവും വടകര ട്രാഫിക് പോലീസ് സ്റ്റേഷനിലെ അക്ഷയപാത്രത്തിൽ ഉച്ചഭക്ഷണ വിതരണവും നടത്തി ശിവസേനയുടെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് തുളസിദാസ് കുന്നുമ്മക്കരയിൽ നിന്ന് വടകര ട്രാഫിക് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ. പവിത്രൻ ഭക്ഷണപ്പൊതി ഏറ്റുവാങ്ങി. ജില്ലാ വൈസ് പ്രസിഡൻറ് തുളസിദാസ് കുന്നുമ്മക്കര ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിക്കേളു കുറുപ്പ് തൂണേരി, സന്തോഷ് കുമാർ, നിതീഷ് കുമാർ, മോഹനൻ കെടി ബസാർ, ബാലൻ ടി കെ എന്നിവർ സംസാരിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








