കൽപ്പറ്റ : വയനാട് കേന്ദ്രീകരിച്ചുള്ള അതിമാരക മയക്ക് മരുന്ന് കടത്ത് കേസിൽ മുഖ്യപ്രതി ഐവറി കോസ്റ്റ് സ്വദേശി വയനാട് പോലീസിൻ്റെ പിടിയിൽ. ഡാനിയേല്‍ എന്ന ഡോംബിയ ആബു എന്നയാളാണ് ബാംഗ്ളുരുവിൽ കേരള പോലീസിൻ്റെ പിടിയിലായത്. തുടര്‍ന്ന് തിരുനെല്ലി പോലീസ് പ്രതിയെ വയനാട്ടിലെത്തിച്ചു.
കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തിന് നേതൃത്വം കൊടുക്കുന്ന ഇയാൾക്ക് എം.ഡി.എം.എ. നിർമ്മാണ കേന്ദ്രമുണ്ടന്ന് വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് ജില്ലാ പോലീസ് മേധാവി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുനെല്ലി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതിയെ കൽപ്പറ്റ നാർക്കോട്ടിക് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഡാനിയേല്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









