എളേറ്റിൽ കാഞ്ഞിരമുക്കിൽ കഴിഞ്ഞ ആറ് വർഷമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ദാറുൽ ഫുർഖാൻ ഹിഫ്ളുൽ ഖുർആൻ കോളേജിൻ്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 2023 ജൂലൈ 14 വെള്ളിയാഴ്ച പ്രമുഖ സാദാത്തുക്കളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തിൽ നിർവ്വഹിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
പ്രസ്തുത പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരു സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. കാഞ്ഞിരമുക്ക് മദ്രസ്സയിൽ വെച്ച് നടന്ന യോഗത്തിൽ അബ്ദുസ്സലാം ഹാഫിള് അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡൻ്റ് പി.മൊയ്തീൻകോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എൻ .കെ സലീം മാസ്റ്റർ, അസീസ് സഖാഫി, അബ്ദുറസാഖ് തുടങ്ങിയവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








