വ്യാജ രേഖ കേസിലെ പ്രതികളായ നിഖിലും കെ വിദ്യയും എസ്എഫ്ഐ നേതാക്കളല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പഠിക്കുന്ന കാലത്ത് ഇവര്‍ എസ്എഫ്ഐ പ്രവർത്തകർ ആയിരിക്കാം. കുറ്റം കണ്ടപ്പോൾ അവർക്കെതിരെ നടപടി എടുത്തു. എസ്എഫ്ഐയെ തെറ്റുകാരായി കാണേണ്ട കാര്യമില്ല.
ഒരാൾ തെറ്റ് ചെയ്തെന്ന് കരുതി സംഘടന മുഴുവൻ തെറ്റുകാരവില്ല. വിദ്യാർത്ഥി നേതാക്കൾ കാര്യങ്ങൾ പഠിച്ചു പ്രതികരിക്കണമെന്നും ആരെങ്കിലും ചോദിച്ചാൽ ഉടൻ മറുപടി പറയുകയല്ല വേണ്ടതെന്നും ആർഷോക്ക് തെറ്റ് പറ്റിയോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








