മിന : ലക്ഷക്കണക്കിന് വിശ്വാസികൾ ഇന്ന് അറഫയിൽ ഒത്തുകൂടും. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്ന് ഒഴുകിയെത്തി ഒരു പകലും രാത്രിയും മിനായിലെ ടെന്റുകളില്‍ പ്രാര്‍ഥനയില്‍ മുഴുകിയ ഹാജിമാര്‍ സുബ്ഹി നിസ്കാര ശേഷം ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മത്തിനായി എത്തിച്ചേരുന്നതോടെ അറഫാ സംഗമം ആരംഭിക്കും.
ഹജ്ജിന്റെ സുപ്രധാന ചടങ്ങിനും ആഗോള തലത്തിലെ ഏറ്റവും വലിയ വിശ്വാസി സംഗമത്തിനും കൂടിയാണ് ശുഭ്രവസ്ത്രമണിഞ്ഞ ഹാജിമാര്‍, തല്‍ബിയത്ത് ഉരുവിട്ട് ഞായറാഴ്ച മുതല്‍ മിനായിലെത്തിച്ചേര്ന്നത്. ഇന്നലെ വൈകുന്നേരത്തോടെ മുഴുവൻ തീർഥാടകരും മിനായിൽ എത്തിയിരുന്നു.
ഹജ്ജ് തീര്‍ഥാടനത്തിന്റെ രണ്ടാം ദിവസമാണ് അറഫാ ദിനത്തിന് സാക്ഷ്യം വഹിക്കുക. ളുഹ്ര്, അസ്ര് നിസ്കാരങ്ങള്‍ അറഫയില്‍ വെച്ച് നിര്‍വഹിക്കുന്ന ഹാജിമാര്‍ സൂര്യാസ്തമയം വരെ അറഫയില്‍ പ്രാര്‍ഥനയില്‍ മുഴുകും. ഹജ്ജ് എന്നാല്‍ അറഫയെന്നാണ് തിരുനബി വചനം. അതിനാല്‍ വിശ്വാസികള്‍ വലിയ പ്രാധാന്യത്തോടെയാണ് അറഫാ സംഗമത്തിനായി ഒഴുകിയെത്തുന്നത്.
അറഫാ ഖുതുബക്കും നിസ്കാരത്തിനും സഊദി അറേബ്യയിലെ ഉന്നത പണ്ഡിത സഭാംഗം ശൈഖ് യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സഈദ് നേതൃത്വം നല്‍കും. മസ്ജിദുല്‍ ഹറമിലെ ഇമാം ശൈഖ് മാഹിര്‍ ബിന്‍ ഹമദ് അല്‍ മുഐഖിലി അസിസ്റ്റന്റ് ഇമാമുമായിരിക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.