ദുബായ്: യുഎഇ 52 ഫാൽക്കണുകളെ കൂടി മോചിപ്പിച്ചു, കസാക്കിസ്ഥാനിലെ കാരഗണ്ട വനമേഖലയിൽ വെള്ളിയാഴ്ച രാവിലെയാണ് അവയെ തുറന്നുവിട്ടത്. വംശനാശഭീഷണി നേരിടുന്ന ഫാൽക്കണുകളുടെ അതിജീവനത്തിനായി 30 വർഷം മുമ്പ് ആരംഭിച്ച ഷെയ്ഖ് സായിദ് ഫാൽക്കൺ ഇൻഡിപെൻഡൻസ് പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി. അബുദാബിയിലെ പരിസ്ഥിതി ഏജൻസിയുടെ മേൽനോട്ടത്തിലായിരുന്നു പ്രകാശനം.
പക്ഷികളെ വിട്ടയക്കുന്നതിന് മുമ്പ് ഏജൻസി മെഡിക്കൽ പരിശോധനയും പരിശീലനവും പൂർത്തിയാക്കിയിരുന്നു. ഒരു പ്രത്യേക തിരിച്ചറിയൽ വളയും ഒരു ഇലക്ട്രോണിക് ചിപ്പും ഫാൽക്കണുകളുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്നു. കൂടാതെ, 11 ഫാല്‍ക്കണുകളില്‍ അതിജീവന നിരക്കുകൾ, വ്യാപനം, പരമ്പരാഗത ദേശാന്തരഗമനറൂട്ടുകൾ എന്നിവ നിരീക്ഷിക്കുന്നതിന് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് ട്രാക്കിംഗ് സിസ്റ്റം കൊണ്ട് ഘടിപ്പിച്ചിരുന്നു.
ഫാൽക്കണുകൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിനും പുനരധിവാസം, പരിശീലനം, സ്വതന്ത്രമാക്കല്‍, തയ്യാറെടുപ്പുകളുടെ രൂപം എന്നിവയ്ക്കുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും അവ ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കും. കാരഗണ്ട പ്രദേശം ഇവയുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് നേരത്തെ ശേഖരിച്ച വിവരങ്ങൾ സ്ഥിരീകരിക്കുന്നതായി അബുദാബി ആസ്ഥാനമായുള്ള ഏജൻസി അറിയിച്ചു. ഫാല്‍ക്കണുകളുടെ വളര്‍ച്ചക്ക് അത്യാവശ്യമായ ഇരകള്‍ക്ക് ജീവിക്കാനുള്ള പര്‍വതങ്ങളും സമതലങ്ങളും ഫാല്‍ക്കണുകളെ സ്വതന്ത്രമാക്കാനുള്ള അനുയോജ്യമായ സ്ഥലം കസാഖ്സ്താൻ നല്‍കുന്നുണ്ട്.
ഷെയ്ഖ് സായിദ് ഫാൽക്കൺ ഫ്രീ പ്രോഗ്രാമിലൂടെ ഇതുവരെ 2,211 ഫാൽക്കണുകളെ മോചിപ്പിച്ചു. ഇത് 14-ാം തവണയാണ് കസാക്കിസ്ഥാൻ തിരഞ്ഞെടുക്കപ്പെടുന്നത്. 293 സകേര്‍ ഫാല്‍ക്കണുകളും 618 പെരിഗ്രീൻ ഫാല്‍ക്കണുകളും ഉള്‍പ്പെടെ 911 ഫാല്‍ക്കണുകളെയാണ് കസാഖ്സ്താനില്‍ മാത്രം സ്വതന്ത്രമാക്കിയത്.
കസാക്കിസ്ഥാൻ കൃഷി മന്ത്രാലയത്തിനു കീഴിലുള്ള ഫോറസ്ട്രി ആൻഡ് വൈൽഡ് ലൈഫ് കമ്മിറ്റിയാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞ മേയ് 5, 6 തീയതികളിൽ കാരഗണ്ടയില്‍ 23 പെരിഗ്രീൻ ഫാൽക്കണുകളും 29 സകേര്‍ ഫാൽക്കണുകളേയും തുറന്നുവിട്ടിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.