തൃശൂർ മെഡിക്കൽ കോളജിൽ പനി ബാധിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. കുര്യച്ചിറ കൊറ്റംമ്പുള്ളി സുനിലിന്റെ ഭാര്യ അനീഷ (35), നാട്ടികയിലുള്ള ബംഗാൾ സ്വദേശിനി ജാസ്‍മിൻ (28) എന്നിവരാണ് മരിച്ചത്. ജാസ്‌മിന് ഏലിപ്പനിയാണ് ബാധിച്ചത് .
അതെ സമയം അനീഷ എതു പനി ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് പനി മരണം തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.സംസ്ഥാനത്ത് ഡെങ്കിപ്പനിക്കു കാരണമാകുന്ന 4 തരം വൈറസുകളും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരിക്കൽ ഡെങ്കി ബാധിച്ചവർക്കു പിന്നീട് ഡെങ്കിയുടെ മറ്റൊരു വൈറസ് ബാധിച്ചാൽ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








