കൊച്ചി: സിനിമയില്‍ നായികയായി അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്ത് മലപ്പുറം കീഴുപറമ്പ് മണ്ണില്‍ത്തൊടി വീട്ടില്‍ എം.കെ. ഷക്കീർ അറസ്റ്റിൽ .തൃക്കാക്കര സ്വദേശിനിയുടെ പരാതിയില്‍ ആണ് അറസ്റ്റ് . തമിഴ് സിനിമയില്‍ നായികയാക്കാമെന്നു പറഞ്ഞാണ് ഇയാള്‍ തട്ടിപ്പില്‍ വീഴ്ത്തിയത്.
ഫണ്ട് ഇല്ലാത്തതിനാല്‍ ഷൂട്ടിങ് മുടങ്ങുമെന്ന് ധരിപ്പിച്ച് തിരികെ കൊടുക്കാമെന്നു പറഞ്ഞാണ് 27 ലക്ഷം രൂപ കൈക്കലാക്കിയതെന്ന് പോലീസ് പറഞ്ഞു.തുടർന്ന് പണം തിരികെ ആവശ്യപ്പെട്ട യുവതിയെ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചുവെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








