ജലദോഷം മുതൽ ഡെങ്കിപ്പനി വരെ പലതരം പനികൾ പടരുന്ന മഴക്കാലമാണിത്. ഈ കാലയളവിൽ വളരെ ശ്രദ്ധിക്കണം. പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഭക്ഷണങ്ങൾ ഈ സമയത്ത് കഴിക്കണം. മഴക്കാലമായതിനാൽ യാത്രയിൽ നനയാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് മഴ നനഞ്ഞാല്‍ വീട്ടിൽ വന്ന ഉടനെ കുളിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അല്ലെങ്കിൽ പനി പോലുള്ള രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
യഥാർത്ഥത്തിൽ പനി ഉണ്ടാക്കുന്നത് മഴയല്ല. പകരം മഴ നനയുമ്പോൾ ശരീര താപനിലയിൽ വ്യത്യാസം വരുന്നു. ശരീര താപനില മാറുമ്പോൾ ചുമയ്ക്കും ജലദോഷത്തിനും കാരണമാകുന്ന മിക്ക വൈറസുകൾക്കും ശരീരത്തെ ആക്രമിക്കാന്‍ എളുപ്പമാണ്.
എന്നാൽ മഴ നനഞ്ഞ ഉടൻ തന്നെ കുളിച്ചാൽ ശരീരം പെട്ടെന്ന് സാധാരണ ഊഷ്മാവിൽ എത്തും. ഇത് വൈറസ് ആക്രമണത്തെ ചെറുക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ, മഴ നനഞ്ഞ് ചർമ്മത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന രോഗാണുക്കളെ കഴുകി കളയാനും കുളിക്കുന്നതിലൂടെ സാധിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.