എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. സെബം അമിതമായി ഉൽപ്പാദിപ്പിക്കുന്ന ഒരു ചർമ്മമാണിത്. എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍ മുഖകുരു വരാനുളള സാധ്യത ഏറെ കൂടുതലാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച് കഴുകുക എന്നതാണ്. അതുപോലെ എണ്ണമയമുള്ള ചർമ്മമുള്ളവർ ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുക.
എണ്ണമയമുള്ള ചർമ്മത്തെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
എണ്ണമയമുള്ള ചർമ്മമുള്ളവർ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തിലാണ്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ബട്ടര്‍, ചീസ്, ഉയര്‍ന്ന ഫാറ്റ് അടങ്ങിയ പാലുല്‍പ്പനങ്ങള്‍, ബിസ്കറ്റ്, കേക്ക്, ചോക്ലേറ്റ് തുടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. വിറ്റാമിൻ ബി 2-ന്റെ കുറവും എണ്ണമയമുള്ള ചർമ്മത്തിന് കാരണമാകും. അതിനാൽ, ചീര, ഗോതമ്പ്, ചെറുപയർ എന്നിവ ഡയറ്റില്‍ ഉൾപ്പെടുത്തുക. സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക.
ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. അതിനാല്‍ ദിവസവും എട്ട് മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കാം. വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും സെബം ഉൽപ്പാദനം നിയന്ത്രിക്കാനും സഹായിക്കും. മേക്കപ്പ് നീക്കം ചെയ്യാതെ ഒരിക്കലും ഉറങ്ങാൻ പോകരുത്. മേക്കപ്പ് നീക്കം ചെയ്യാതിരുന്നാല്‍ നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങൾ അടഞ്ഞുപോകുകയും ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും. അതിനാല്‍ മേക്കപ്പ് നീക്കം ചെയ്തതിന് ശേഷം മാത്രം കിടക്കുക. ചര്‍മ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യാൻ, ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു മഡ് പാക്ക് ഉപയോഗിക്കുക. എണ്ണമയമുള്ള ചർമ്മത്തിന് ഇത് ഒരു മികച്ച പ്രതിവിധിയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.