ഫിഫ വനിതാ ലോകകപ്പ് തുടങ്ങുന്നതിന് മണിക്കൂറുകൾ ശേഷിക്കെ ന്യൂസിലൻഡിൽ വെടിവയ്പ്. ഓക്ലാന്‍ഡിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പോലീസുകാരടക്കം ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. പ്രാദേശിക സമയം 7.22ന് തോക്കുധാരി വെടിയുതിർക്കാൻ തുടങ്ങി. വെടിവെപ്പിൽ അക്രമിയും കൊല്ലപ്പെട്ടു. മുൻനിശ്ചയിച്ച പ്രകാരം ഫുട്ബോൾ ലോകകപ്പ് നടക്കുമെന്നും ആക്രമണത്തിന് പിന്നിൽ തീവ്രവാദ സംഘടനകളില്ലെന്നും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് പ്രതികരിച്ചു.
ഓക്‌ലൻഡിലെ ക്വീൻസ് സ്ട്രീറ്റിലാണ് വെടിവെപ്പ് നടന്നത്. അക്രമം രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പ്രേരണയാണെന്ന് കരുതുന്നില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. പമ്പ് ആക്ഷൻ ഷോട്ട് ഗൺ ഉപയോഗിച്ചാണ് അക്രമി വെടിയുതിർത്തത്. വെടിവെപ്പ് ഭയക്കാതെ ധീരരായ ന്യൂസിലൻഡ് പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അക്രമിയെ നേരിട്ടതായും പ്രധാനമന്ത്രി വിശദീകരിച്ചു. ലോകകപ്പ് മത്സരത്തിനെത്തിയ ടീമംഗങ്ങൾ സുരക്ഷിതരാണെന്നും മത്സരങ്ങളിൽ മാറ്റമില്ലെന്നും ഫിഫ അധികൃതർ വിശദീകരിച്ചു. നനമ്മള്‍ കണ്ട് ശീലിച്ച സംഭവങ്ങളല്ല നിലവില്‍ നടന്നതെന്നാണ് ഓക്‌ലൻഡ് മേയർ വെയ്ൻ ബ്രൗൺ ട്വീറ്റ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









