പെരിങ്ങമ്മല: വാഹനാപകടം കഴിഞ്ഞ് 8 മാസമായി വീട്ടിൽ കഴിയുന്ന ആൾക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ. തുടയെല്ല് പൊട്ടി നടക്കാൻ കഴിയാതെ വീട്ടിൽ കഴിയുന്ന പ്രവാസിയ്ക്കാണ് ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്തതിന് 500 രൂപ പിഴ ചുമത്തിയ വിവരം സന്ദേശം ലഭിച്ചത്. പാലോട് പെരിങ്ങമ്മല സ്വദേശി അനിൽ കുമാറിന് മൊബൈൽ ഫോണിൽ പിഴ ചുമത്തി സന്ദേശം വന്നത് .
പത്തനം തിട്ട – എനാത്ത് ഭാഗത്ത് ഹെൽമറ്റ് ധരിക്കാതെ യാത ചെയ്തു എന്നാണ് ക്യാമറ കണ്ടെത്തിയത്. പിഴ സംബന്ധിച്ച സന്ദേശത്തിലെ പേര് , വാഹന നമ്പർ, മേൽവിലാസം എല്ലാം അനിൽ കുമാറിന്‍റേത് തന്നെയാണ്. എന്നാല്‍ ക്യാമറ എടുത്ത ഫോട്ടോയിൽ ആ വാഹനം അത് അനിൽ കുമാറിന്‍റേത് അല്ല. അനിൽ കുമാറിന്‍റെ ഹോണ്ട ബൈക്ക് ഏറെ നാളായി വീടിന്‍റെ മുറ്റത്ത് തന്നെയുണ്ടെന്ന് പരാതിക്കാരനും പറയുന്നു. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനിരിക്കുകയാണ് അനിൽ കുമാർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








