മലപ്പുറം: വിദേശത്തു നിന്നെത്തിയ പ്രവാസി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. ജെ എം റോഡ് വാലിപ്പറമ്ബില്‍ താമസിക്കുന്ന ആലിങ്ങല്‍ സുലൈഖ ( 36 ) യാണ് കൊല്ലപ്പെട്ടത്.സംഭവത്തിനു ശേഷം ഭര്‍ത്താവ് തിരൂര്‍ കൂട്ടായി സ്വദേശി യൂനുസ് കോയ (40) ഒളിവിലാണ്. ഭര്‍ത്താവ് കോയയുടെ സംശയരോഗമാണ് കൊലപാതകത്തിന് കാരണമായത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭര്‍ത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയ നെഞ്ചില്‍ കുത്തുകയും തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്ബുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. മക്കള്‍ക്കു മുന്നില്‍ വച്ചായിരുന്നു ക്രൂരകൊലപാതകം നടന്നത്. ഉടൻ ഓടിക്കൂടിയ നാട്ടുകാര്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








