തിരുവനന്തപുരം∙ കെഎസ്ആർടിസി ബസിനുള്ളിൽ ഛർദ്ദിച്ച പെൺകുട്ടിയെയും സഹോദരിയെയും കൊണ്ട് ബസ് കഴുകിച്ച സംഭവത്തിൽ എംപാനൽ ഡ്രൈവറെ സർവീസിൽനിന്ന് മാറ്റിനിർത്തി. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എൻ.ഷിജിയെയാണ് സർവീസിൽനിന്ന് മാറ്റിനിർത്തിയത്. മറ്റൊരു കെഎസ്ആർടിസി ഡ്രൈവറുടെ മക്കളായ പെൺകുട്ടികൾക്കാണ് ദുരനുഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
പല്ലിന്റെ ചികിൽസയ്ക്കായി നെയ്യാറ്റിൻകര ആശുപത്രിയിൽപോയി മടങ്ങുകയായിരുന്ന പെൺകുട്ടി ബസിൽ ഛർദിച്ചു. സഹോദരിയും ഒപ്പമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഡ്രൈവർ പെൺകുട്ടികളെക്കൊണ്ട് ബസ് കഴുകിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








