രാജപുരം : സുഹൃത്തിന്റെ മകളായ പതിനേഴുകാരിയെ ബലാത്സംഘം ചെയ്ത് ഗര്‍ഭിണിയാക്കിയ 60 വയസുകാരനെതിരെ രാജപുരം പോലീസ് കേസെടുത്തു. പനത്തടി പുലിക്കടവിലെ രാഘവനെതിരെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് സംഭവം. ആരുമില്ലാത്ത സമയത്ത് രാഘവന്റെ വീട്ടിലെത്തിയ സുഹൃത്തിന്റെ മകളായ പതിനേഴുകാരിയെ ബലാത്സംഘം ചെയ്യുകയായിരുന്നു. രാഘവന് ഭാഷണിപ്പെടുത്തിയിരുന്നതിനാല് ഇക്കാര്യം പെണ്‍കുട്ടി പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദവിവസം വയറുവേദനയെ തുടര്‍ന്ന് മാതാവിനൊപ്പം ആശുപത്രിയില്‍ പരിശോധനയ്ക്ക് ചെന്നപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ചികിത്സിച്ച ഡോക്ടറാണ് സംഭവം പോലീസിനെ അറിയിച്ചത്. പിന്നീട് പെണ്‍കുട്ടി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









