സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഓണക്കിറ്റ് നൽകുന്നതിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത്തവണയും ഓണക്കിറ്റ് നൽകുമെങ്കിലും ആർക്കാണെന്ന് തീരുമാനമായിട്ടില്ല. ഓണം നന്നായി നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സപ്ലൈകോ പ്രതിസന്ധി പരിഹരിക്കാൻ പണം അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ഇതിനിടെ തിരുവോണം ബമ്പറിന്റെ ഈ വർഷത്തെ ടിക്കറ്റ് മന്ത്രി പ്രകാശനം ചെയ്തു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടാം സമ്മാന ഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു കോടി രൂപ വീതം 20 പേർക്കാണ് ഇത്തവണ രണ്ടാം സമ്മാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








