അതുപോലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. വാഹനങ്ങള്‍ പാഞ്ഞുപോകുന്ന, നല്ല തിരക്കുള്ളൊരു റോഡിലൂടെ സാവധാനം നടന്നുപോകുന്ന സിംഹത്തെയാണ് വീഡിയോയില്‍ കാണുന്നത്. സംഭവം ശരിക്കും നടന്നതുതന്നെയാണ്.
ഗുജറാത്തിലാണ് ഇത് ഒരു ഫ്ലൈഓവറിന് മുകളിലൂടെ വാഹനങ്ങളെല്ലാം കടന്നുപൊയ്ക്കൊണ്ടിരിക്കെ തന്നെയാണ് സിംഹത്തിനെയും കാണുന്നത്. ആരോ അല്‍പം അകലെ നിന്നുകൊണ്ടോ, വാഹനത്തിലിരുന്ന് കൊണ്ടോ പകര്‍ത്തിയതായിരിക്കണം ഈ വീഡിയോ. കാടിനടുത്തുള്ള ജനവാസമേഖല തന്നെയാണിത്. എങ്കില്‍പ്പോലും സിംഹത്തെയൊക്കെ ഇങ്ങനെ കാണുമോ എന്നതാണ് അധികപേരുടെയും സംശയം. എന്നാല്‍ ഗുജറാത്തില്‍ ഇത്തരത്തിലുള്ള കാഴ്ചകള്‍ അത്ര അപൂര്‍വമല്ലെന്നാണ് ഗുജറാത്തില്‍ നിന്ന് തന്നെയുള്ള പലരും കമന്‍റുകളിലൂടെ പറയുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദ പങ്കുവച്ച വീഡിയോ ഇപ്പോള്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









