കൂട്ടുപുഴ:കണ്ണൂര്‍ കൂട്ടുപുഴ യില്‍ വന്‍കുഴല്‍പ്പണ വേട്ട. കര്‍ണാടക-കണ്ണൂര്‍ കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ചാണ് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ എക്‌സൈസ് പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ വാഹനപരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്.
തമിഴ്‌നാട് സ്വദേശികളായ അഞ്ചു പേരില്‍ നിന്നാണ് പണം കണ്ടെത്തിയത്. സഞ്ചിയില്‍ സൂക്ഷിച്ച നിലയിലും ശരീരത്ത് കെട്ടിവെച്ച നിലയിലുമായിരുന്നു പണം.മലപ്പുറത്തേക്കാണ് പണം കൊണ്ടു പോകുന്നത് എന്നാണ് എക്‌സൈസിന് ഇവര്‍ നല്‍കിയ മൊഴി. എക്‌സൈസ് ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








