തിരുവനന്തപുരം: എ എന്‍ ഷംസീറിന്‍റെ പ്രസംഗത്തോടെ ശബരിമല പ്രക്ഷോഭത്തിന് സമാനമായ അവസരം വന്നിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. . കോഴിക്കോട് നടന്ന മഹിളാ മോര്‍ച്ചാ സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മമാര്‍ പ്രക്ഷോഭ രംഗത്തിറങ്ങാന്‍ തയ്യാറാകണം. ശബരിമല പ്രക്ഷോഭ സമയത്ത് തല്ല് കൊണ്ടതും ജയിലില്‍ പോയതും ബിജെപി പ്രവര്‍ത്തകരായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പില്‍ മറ്റ് ചിലരാണ് നേട്ടം കൊണ്ടുപോയത്. ഇത്തവണ അങ്ങനെയാവരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു
അതെ സമയം ഷംസീറിന്റെ പരാമർശത്തിൽ സിപിഎമ്മിന്റെ നിലപാട് ധിക്കാരപരമാണെന്ന് വിമർശിച്ചു. ഒരു മതത്തെ അധിക്ഷേപിക്കുന്നതിന് വേണ്ടി മാത്രമായി നടത്തിയ പരാമർശമാണിത്. മതനിന്ദ അടക്കമുള്ള കുറ്റങ്ങളാണ് ഷംസീർ ചെയ്തത്. കള്ളപ്രചാരണം നടത്താൻ വേണ്ടി ഗണപതി ഭഗവാനെ ഷംസീർ അധിക്ഷേപിച്ചു. ക്രിമിനൽ നടപടി പ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആസൂത്രിതമായ ഹിന്ദുവേട്ടയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








