തിരുവനന്തപുരം∙ അക്ഷയ സെന്ററുകളിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ മിന്നൽ പരിശോധന. ചില അക്ഷയസെന്ററുകൾ സേവനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും അമിത ഫീസ് ഈടാക്കി ചൂഷണം ചെയ്യുന്നതായി വിജിലൻസിനു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അക്ഷയ സെന്ററുകളുടെ പ്രവർത്തനത്തിലെ സുതാര്യത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനും പേരായ്മകൾ ഉണ്ടെങ്കിൽ നടപടികൾ സ്വീകരിക്കുന്നതിനും ചുമതലയുള്ള ജില്ലാ അക്ഷയ പ്രോജക്റ്റ് ഓഫിസർമാർ അക്ഷയസെന്റർ നടത്തിപ്പുകാരിൽ നിന്നും കൈക്കൂലി വാങ്ങി അഴിമതിക്കും ക്രമക്കേടുകൾക്കും കൂട്ടുനിൽക്കുന്നതായും വിജിലൻസിനു രഹസ്യവിവരം ലഭിച്ചു. അക്ഷയസെന്ററിലെ ഫീസിനെക്കുറിച്ച് 2018ലെ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിനു വിരുദ്ധമായി പതിന്മടങ്ങ് സേവന ഫീസ് ചില അക്ഷയസെന്ററുകൾ ഈടാക്കുന്നതായും വാങ്ങുന്ന ഫീസിന് കംപ്യൂട്ടർ നിർമിത രസീത് നൽകണമെന്ന ഉത്തരവ് പാലിക്കാതെ അട്ടിമറിക്കുന്നതായും വിജിലൻസിന് പരാതി ലഭിച്ചു. 330 അക്ഷയ സെന്ററുകളിലാണ് ഒരേ സമയം മിന്നൽ പരിശോധന നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








