കൊച്ചി: നിനച്ചിരിക്കാതെ തേടിയെത്തിയ പരിഗണനയുടെ സന്തോഷത്തിലാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ തൊഴിലുറപ്പ് തൊഴിലാളിയായ സുനിത രാജൻ . ആഗസ്റ്റ് 15 ന് രാജ്യം 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കര്‍ത്തവ്യപഥിലെ കാണികള്‍ക്കിടയില്‍ അന്ന് സുനിതാ രാജനുമുണ്ടാവും.
ജലാശയങ്ങള്‍ വീണ്ടെടുക്കുവാനുള്ള അമൃത് സാഗര്‍ പദ്ധതിയില്‍ പങ്കെടുത്ത തൊഴിലാളി എന്ന നിലയ്ക്കാണ് സുനിതാ രാജനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. അപ്രതീക്ഷിത അവസരത്തിന്‍റെ സന്തോഷത്തിലാണ് സുനിത രാജനും തൊഴിലുറപ്പ് സംഘവും. 15 വര്‍ഷത്തെ തൊഴിലുറപ്പ് സേവനത്തിന് ലഭിക്കുന്ന അര്‍ഹമായ പരിഗണന കൂടിയാണത്. ഒരിക്കല്‍ പോലും വിമാനത്തില്‍ കയറിയിട്ടില്ലാത്ത സുനിത തന്‍റെ അമ്പതാം വയസില്‍ യാത്രയ്ക്ക് ഒരുങ്ങുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








