ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ പ്രസംഗം കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയെന്ന് ബിജെപി ആരോപിച്ചു. രാഹുലിന് ശേഷം സംസാരിച്ച സ്മൃതി ഇറാനിയാണ് സഭയിൽ ആരോപണം ഉന്നയിച്ചത്. ബിജെപി വനിതാ എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകുമെന്ന് റിപ്പോർട്ട്.
പാർലമെന്റിലെ സ്ത്രീകളുടെ ഇരിപ്പിടങ്ങളിൽ നോക്കി പറക്കുംചുംബനം നൽകാൻ സ്ത്രീവിരുദ്ധനായ ഒരാൾക്ക് മാത്രമേ കഴിയൂവെന്നും സ്മൃതി പറഞ്ഞു.
‘എനിക്ക് മുമ്പായി സംസാരിക്കാന്‍ അവസരം ലഭിച്ചയാള്‍ പോകുന്നതിന് മുമ്പ് ഒരു അസഭ്യം പ്രകടിപ്പിച്ചു. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്നതിന് നേരെ ഒരു ഫ്‌ളൈയിങ് കിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല’ സ്മൃതി പറഞ്ഞു.
2018ൽ മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപിടിച്ചത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.