കൂണിൽ ഉപ്പ് കുറവാണ്. അതിനാൽ ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കൂൺ സഹായിക്കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ വിറ്റാമിൻ ഡി കൂണിൽ അടങ്ങിയിട്ടുണ്ട്. കൂണിൽ ബീറ്റാ ഗ്ലൂക്കനുകളുടെ സാന്നിധ്യമുണ്ട്. കൂണിൽ കാർബോഹൈഡ്രേറ്റ് കുറവാണ്. അതുകൊണ്ട് തന്നെ ഷുഗർ നിയന്ത്രിക്കാൻ പാടുപെടുന്നവർക്ക് ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്താവുന്നതാണ്.
ഗർഭിണികളുടെ ഭക്ഷണത്തിലും കൂൺ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ ഇത് വൃത്തിയുള്ള കൂണാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക. കുടലിന്റെ ആരോഗ്യം നിലനിർത്താൻ കൂൺ നല്ലതാണ്.
ചില കൂണുകളിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ശ്രദ്ധയോടെ ഉപയോഗിക്കുന്നതും വിഷാംശം ഇല്ലെന്ന് ഉറപ്പുവരുത്തുന്നതും നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.