കോഴിക്കോട് : ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നിയമനടപടികളുമായി പോലീസ് മുന്നോട്ട്. രണ്ടു ഡോക്ടര്‍മരും രണ്ടു നഴ്‌സുമാരും കേസില്‍ പ്രതികളാകും. അതെ സമയം ആശുപത്രി സൂപ്രണ്ടിനെ പ്രതിയാക്കില്ല. പോലീസ് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഐപിസി 338 പ്രകാരം ഡോക്ടർമാർക്കും നഴ്സുമാർക്കും എതിരെ കേസ് എടുക്കും. പോലീസ് നടപടി പ്രതീക്ഷ നൽകുന്നതാണെന്നും എന്നിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാവുന്നില്ലെന്നും ഹർഷിന പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ബോര്‍ഡ് പോലീസ് റിപ്പോര്‍ട്ട് തള്ളിയതിന് പിന്നാലെയാണ് നിയമ നടപടികളുമായി മുന്നോട്ടുപോകാനുള്ള പൊലീസിന്റെ തീരുമാനം. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് ഈ കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ എഫ്.ഐ.ആറില്‍ ഹര്‍ഷിനയുടെ പരാതി പ്രകാരം ആശുപത്രി സൂപ്രണ്ട്, കത്രിക പുറത്തെടുത്ത ഡോക്ടര്‍, ഗൈനോക്കോളജി വിഭാഗം മേധാവി എന്നിങ്ങനെ മൂന്ന് പേരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ ഇവര്‍ക്ക് ഈ സംഭവവുമായി ബന്ധമില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








