പഞ്ഞ കർക്കിടകം കഴിഞ്ഞ് അത്തം പിറന്നു. ഇനി പൂവിളിയുടെ പത്ത് നാൾ. മലയാളി ഓണാവേശത്തിലേക്ക് കടന്നു. അവസാന പരീക്ഷ കഴിഞ്ഞു ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കുട്ടികൾ. ഇനി പുടവകളണിഞ്ഞും തൊടികളിൽ പൂ പറിച്ചും പൂക്കളങ്ങളുമായി വീണ്ടുമൊരു ഓണക്കാലം കൂടി.
സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. അത്തം നഗറിലെ തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് പതാക ഉയർത്തും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ജാഥ ഫ്ലാഗ് ഓഫ് ചെയ്യും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് കലാകാരന്മാരാണ് ഘോഷയാത്രയിൽ പങ്കെടുക്കാൻ തൃപ്പൂണിത്തുറയിലെത്തിയത്. അത്തം നാളായ ഇന്ന് രാത്രി 8 മണിക്ക് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിക്കുന്നതോടെ മലയാളികളുടെ ഓണക്കാലത്തിന് തുടക്കമായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








