പാലക്കാട്: വൈറൽ പനിപോലെ, കണ്ണിലെ വൈറസ് അണുബാധ വ്യാപിക്കുന്നു. പകരാനുള്ള സാധ്യത കൂടുതലായതിനാൽ അതീവശ്രദ്ധ വേണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. വൈറൽ പനി ബാധിക്കുന്നവരിലും അല്ലാത്തവരിലും ചെങ്കണ്ണിന്റെ ലക്ഷണങ്ങളുമായി കണ്ണിൽ അണുബാധ കണ്ടുവരുന്നുണ്ട്. സാധാരണ നാലോ അഞ്ചോ ദിവസത്തിനകം അസുഖം ഭേദമാകും. അല്ലാത്തവർ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു. കണ്ണിലെ വൈറസ് ബാധയാണ് രോഗകാരണം.
ചെങ്കണ്ണ് പോലെയുള്ള അസുഖമായതിനാൽ ലക്ഷണങ്ങളും ഏകദേശം അതുപോലെയാണ്. കണ്ണിലെ ചുവപ്പ്, ചൊറിച്ചിൽ, അസ്വസ്ഥത, കണ്ണിൽനിന്ന് വെള്ളം വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









