മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഉടമയും പ്രസാധകനുമായ ഷാജൻ സ്കറിയ അറസ്റ്റിൽ. തൃക്കാക്കര പോലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോൾ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലാണ് അറസ്റ്റ്. ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയയുടെ പരാതിയിലാണ് ഷാജനെതിരെ നിലമ്പൂർ പോലീസ് നേരത്തെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. ഈ കേസിൽ ഷാജന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








