കോഴിക്കോട് : കുന്ദമംഗലത്ത് മലപ്പുറം കാളികാവ് സ്വദേശികളായ അഞ്ചംഗ ക്വട്ടേഷൻ സംഘം പിടിയിൽ. ഇന്നലെ രാത്രിയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം പൊലീസ് വലയിലായത്. കച്ചവട സംബന്ധമായ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ട്പോവലിൽ എത്തിയത്.
പണം കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ സംഘത്തിന് കൈമാറുകയായിരുന്നു. മലപ്പുറം കാളികാവ് സ്വദേശികളായ സുഹൈൽ, മുഹമ്മദ് മുർഷിദ്, തജ്ദാർ, ഫിറോസ്, അബ്ദുൾ ജലീൽ എന്നിവരെയാണ് കുന്ദമംഗലം പോലീസ് പിടിയിലായത്.
പെട്രോൾ പമ്പിന് മുന്നിൽ വെച്ച് യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോകുന്നത് പിന്നിലുള്ള വണ്ടിയിലെ ഡ്രൈവർ വീഡിയോ എടുത്തത് കേസിൽ പ്രധാന തുമ്പായത്.
മെഡിക്കൽ കോളേജ് എ സി സുദർശൻ ൻ്റെ നേതൃത്വത്തിൽ എസ് എച്ച് ഒ യുസഫ് നടത്തറമ്മൽ, കുന്ദമംഗലം എസ് ഐ മുഹമ്മദ് അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.