ആലുവയില്‍ എട്ടുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ കിട്ടിയതായി പോലീസ്. പ്രതി അന്യസംസ്ഥാന തൊഴിലാളി അല്ലെന്നും നാട്ടുകാരന്‍ തന്നെയാണെന്നുമാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് പോലീസ് പറയുന്നത്.
അതെ സമയം സംഭവം ദാരുണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണ്. ഇവ ഇല്ലാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.’’ പോലീസ്സുമായി നേരിട്ട് സംസാരിക്കുമെന്നും എംഎല്‍എ വിശദീകരിച്ചു. പ്രതിയ്ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ എസ് പി വിവേക് കുമാർ അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ച നിലയിൽ, കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സ്വകാര്യഭാഗത്തും പരിക്കുണ്ട്. ഒരു മൊബൈല്‍ ഫോണും വീട്ടില്‍ നിന്നും മോഷണം പോയിട്ടുണ്ട്. നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








