മുക്കം∙ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരൻ ദേഹത്ത് കിടക്ക വീണ് മരിച്ചു. മണാശ്ശേരി പന്നൂളി സന്ദീപിന്റെയും ജിൻസിയുടെയും മകൻ ജെഫിൻ (2) ആണ് മരിച്ചത്. വീടിനകത്ത് ചുമരിൽ ചാരിവച്ചിരുന്ന കിടക്ക ദേഹത്തേക്കു വീഴുകയായിരുന്നു. മാതാവ് കുളിക്കാൻ പോയ സമയത്താണ് സംഭവം.
അതേ സമയം കുട്ടി രണ്ടാഴ്ച മുൻപ് പാറ്റ ഗുളിക അബദ്ധത്തിൽ കഴിച്ചിരുന്നതായും പറയുന്നു. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിയെ ക്ഷീണിതനായി കണ്ടതായി പറയുന്നു. ഇതിനിടയിലാണ് കിടക്ക ദേഹത്ത് വീണത്. മരണ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ പറയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. ഫൊറൻസിക് പരിശോധനയും നടത്തുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








