അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതി കേദൽ ജിൻസൺ രാജയുടെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കൊലപാതകം നടക്കുമ്പോൾ പ്രതി മാനസികരോഗത്തിന് ചികിത്സയിലായിരുന്നോ എന്ന് അന്വേഷിക്കാൻ കോടതി പോലീസിനോട് നിർദ്ദേശിച്ചു.
മാനസിക രോഗത്തിന് കേദൽ വർഷങ്ങളായി ചികിത്സയിലായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. കൊലപാതകം നടക്കുമ്പോൾ കേദൽ മാനസിക ചികിത്സയ്ക്ക് വിധേയനായിരുന്നു എന്നതിന്റെ തെളിവുകൾ ഹാജരാക്കുന്നതിലും പ്രതിഭാഗം പരാജയപ്പെട്ടു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ഇത് വിശ്വസിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കൊലപാതകം നടക്കുമ്പോൾ കേദൽ ചികിത്സയിലായിരുന്നോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പോലീസിനോട് നിർദ്ദേശിച്ചു.
2017 ഏപ്രിലിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. ബെയിൻസ് കോമ്പൗണ്ടിലെ 117-ാം നമ്പർ വീട്ടില്‍ പ്രഫസര്‍ രാജ തങ്കം, ഭാര്യ ഡോ ജീന്‍പത്മ, മകള്‍ കരോളിന്‍, ബന്ധുവായ ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. ഇവരുടെ മകൻ കേദലിന്റെ തിരോധാനം പോലീസിനെ സംശയത്തിലാക്കി. പോലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കേദൽ പിടിയിലായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









