കാട്ടാക്കട തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ അറസ്റ്റിൽ. പൂവച്ചൽ പുളിങ്കോട് ‘ഭൂമിക’ വീട്ടിൽ പ്രിയരഞ്ജനെ(42) കന്യാകുമാരി കുഴിത്തുറയിൽ നിന്നാണു സംഭവം നടന്നു 12–ാം നാൾ പിടികൂടിയത്.
ക്ഷേത്രവളപ്പിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത പുളിങ്കോട് ‘അരുണോദയ’ത്തിൽ ആദിശേഖറിനെ (15) കാർ ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്.
‘കുട്ടിയുടെ ബന്ധുക്കൾ നൽകിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകം എന്നു തിരിച്ചറിയാൻ കാരണമായത്. സംഭവത്തിനു ശേഷം കാർ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷൻ ഹൗസ് ഓഫിസർ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








